നിലാവ്
നീലാകാശ പൊയ്കയിൽ നീന്തിത്തുടിക്കും നിലാവേ
നിശാഗന്ധി പൂവിൻ നറുമണം വീശും പാതയിൽ
നീ നൽകുമീ വെളിച്ചവും നിൻകൂട്ടിനായുള്ള മൺചിരാതും...
ഒഴുകുമീ പുഴതൻ കടവിലൂടെ
നനഞ്ഞൊരീ പാതമായി നടക്കുമ്പോൾ
നിൻകൂട്ടുകാരാം ചീവിടിൻ സംഗീതം
കാറ്റിനോടൊപ്പമെൻ കാതിൽ പതിക്കുമ്പോൾ
കേട്ടന്റെ കാതുകൾ കവിയെ തേടുന്നു
എഴുതിയ കവിതക്കുമാപ്പുറമല്ലൊ നിൻ
സൗന്ദര്യ സംഗീത ബോധമെന്നറിയുന്നു ഞാൻ
No comments:
Post a Comment