അമ്മക്കിളിക്കൂട്
ഇല പൊഴിഞ്ഞൊരാ മരച്ചില്ലയിൽ
കിളികൾ വന്നൊരു കൂടൊരുക്കി
ഉഷ്ണകാല ചൂടിലും അവ
തീഷ്ണമായി പരിശ്രമിച്ചു
ശൈത്യകാലം വന്നിരുന്നേൽ
ഇലകളെല്ലാം തളിർത്തുവരും
മനക്കോട്ട കെട്ടി മത്സരിച്ചവ
ചില്ലകളാൽ കൂടൊരുക്കി
മുട്ടയിട്ടവ അടയിരുന്നു
മുട്ടപൊട്ടിച്ചവ പുറത്തുവന്നു
അമ്മക്കിളിയന്നു മതിമറന്നു
ചിറകുവച്ചവ പറന്നുയരും
കാലമോർത്തവൾ ചിരി പടർത്തി
ഇലയില്ലാ മരമത് കണ്ടുവന്ന
കട്ടാളനാം മനുഷ്യനിന്ന്
കോടാലി വെച്ചത് മുറിച്ചിടുന്നു
കരയുന്ന തൻ മക്കളെ നോക്കി
അമ്മക്കിളിയും കരഞ്ഞു നോക്കി
അലിവില്ലാതവൻ ആഞ്ഞു വെട്ടി
കൂട് തകർന്നവ നിലം പതിച്ചു
ചേതനയറ്റ തൻ മക്കളെ നോക്കി
അമ്മക്കിളിയതാ അലറിടുന്നു
ആ കണ്ണുനീരാരും കാണുകില്ല
കാണാൻ നമുക്കു സമയമില്ല
Muhammad Ali Bn Ebrahim
ഇല പൊഴിഞ്ഞൊരാ മരച്ചില്ലയിൽ
കിളികൾ വന്നൊരു കൂടൊരുക്കി
ഉഷ്ണകാല ചൂടിലും അവ
തീഷ്ണമായി പരിശ്രമിച്ചു
ശൈത്യകാലം വന്നിരുന്നേൽ
ഇലകളെല്ലാം തളിർത്തുവരും
മനക്കോട്ട കെട്ടി മത്സരിച്ചവ
ചില്ലകളാൽ കൂടൊരുക്കി
മുട്ടയിട്ടവ അടയിരുന്നു
മുട്ടപൊട്ടിച്ചവ പുറത്തുവന്നു
അമ്മക്കിളിയന്നു മതിമറന്നു
ചിറകുവച്ചവ പറന്നുയരും
കാലമോർത്തവൾ ചിരി പടർത്തി
ഇലയില്ലാ മരമത് കണ്ടുവന്ന
കട്ടാളനാം മനുഷ്യനിന്ന്
കോടാലി വെച്ചത് മുറിച്ചിടുന്നു
കരയുന്ന തൻ മക്കളെ നോക്കി
അമ്മക്കിളിയും കരഞ്ഞു നോക്കി
അലിവില്ലാതവൻ ആഞ്ഞു വെട്ടി
കൂട് തകർന്നവ നിലം പതിച്ചു
ചേതനയറ്റ തൻ മക്കളെ നോക്കി
അമ്മക്കിളിയതാ അലറിടുന്നു
ആ കണ്ണുനീരാരും കാണുകില്ല
കാണാൻ നമുക്കു സമയമില്ല
Muhammad Ali Bn Ebrahim
No comments:
Post a Comment