Wednesday, 3 January 2018

വിരഹത്തിൻ നോവ് 

നിറമില്ലാതിരുന്നെൻ ജീവിത-
യാത്രയിൽ ഒരു-
മഴവില്ലായി നീ വന്നണഞ്ഞു 
മരവിച്ചെൻ ഹൃദയത്തെ 
തൊട്ടുണർത്തി നീ-
നിറമുള്ള സ്വപ്നത്തിൻ 
വിത്തുപാകി...
അലക്ഷമായെൻ മനസ്സിന്റെയുള്ളിൽ-
പ്രണയ പുഷ്പം മൊട്ടിട്ടപ്പോൾ-
തഴുകുന്ന കാറ്റായി-
കുളിരുള്ള മഞ്ഞായി-
ഒഴുകുന്ന പുഴയായി നീ വന്നിരുന്നു 
അറിയാതെൻ ഹൃദയം കൊതിച്ചൊരാ-
പ്രണയത്തെ പറയാതെൻ-
മനസ്സിൽ പിടിച്ചിരുത്തി 
നിറമുള്ള സ്വപ്‌നങ്ങൾ കണ്ടു-തുടങ്ങുമ്പോൾ 
യാത്ര പറഞ്ഞു നീ പിരിഞ്ഞു പോയ് 
നീയന്ന് തലോടിയാ പൂവിന്റെ-
ഇതളുകൾ വാടിക്കരിഞ്ഞു-
നിലം പതിച്ചു 
മരണമായിരുന്നിതിലും ഭേദമെന്ന്-
ഒരു നിമിഷം കൊതിച്ചു പോയി 
വിരഹമേ നീയാണ് പരമ സത്യം
പ്രണയത്തേക്കാൾ വലിയ സത്യം 
           Muhammad Ali Bn Ebrahim

No comments:

Post a Comment