Saturday, 6 January 2018

                        മരണം
ഒടുവിൽ അവനെന്റടുത്തൂമെത്തി
ഒരവസരം കൂടി എനിക്ക്‌ തരുമൊ?
ഇല്ല ഇനിയില്ല 
സുന്ദരനാണ് നീ നന്മയുല്ലവൻ
ഇത്രയും കാലം നീയെനിക്ക്
അവസരം തന്നില്ലായിരുന്നോ
ഞാനത് ഉപയോഗിച്ചില്ല
കഷ്ടപ്പെട്ട് ഞാൻ വെട്ടിപ്പിടിച്ചത്
ഒന്നുമെനിക്ക് ഉപകാരമാവുന്നില്ല
കയ്യിലുള്ളതെല്ലാം തരം ഞാൻ
ഒരുദിവസം കൂടിയെനിക്ക് തരുമോ ?
എന്റമ്മയെ ഒന്നു കാണാനാ !
ഇല്ല നിനക്കിനി ഒരു നിമിഷവും തരില്ല
നിന്റമ്മ അവിടയുണ്ട്‌  സ്വർഗത്തിൽ
ഉവ്വൊ അതെപ്പോഴാ നീ കൂട്ടിയത്‌ ?
നീയൊന്നും അറിഞ്ഞില്ല നിന്റെ -
സഹധർമിണി ഒന്നും പരഞ്ഞുമില്ല !
ഇല്ലാ അവൾക്കറിയാമായിരുന്നോ ?
അതെ അവളെ വിളിച്ചിരുന്നവർ
ആര് ? വൃദ്ധാലയക്കാരോ ?
അതെ ഞങ്ങൾക്കങ്ങനൊരമ്മയില്ലെന്ന് -
പറഞ്ഞവൾ ഫോൺ വെച്ചു .
നിന്റമ്മ എന്നോട് കരഞ്ഞു പറഞ്ഞു
എന്റെ മോനെ നീ വേദനിപ്പിക്കരുതെന്ന് !
അമ്മക്കറിയാമോ നീ എന്നെ തേടി വരുന്നകാര്യം ?
ഉം! അറിയാം ഞാൻ പറഞ്ഞിരുന്നു -
അവനുമവിടെ ഒറ്റയ്ക്കാണ് അവനെ
വിളിക്കാൻ എനിക്ക്‌ പോണംന്ന്
ഞാനും വരാം നിന്റെ കൂടെ അമ്മയെ കാണാമെങ്കിൽ ?
അതു ഞാൻ ഉറപ്പു തരില്ല
അതെന്താ ?
ജീവനുൾക്കപ്പോൾ നീ നോക്കിയില്ല ഇനി
നിനക്കതിനുല്ല ശിക്ഷയുടെ സമയമാ !
അത്‌ നീ ചെയ്തോ എങ്കിലും ഒന്നു കാണാൻ ?
ഇല്ല പറ്റില്ല നിൻ അവസരം തീർന്നതാ !
നിന്നെ കൊണ്ടുപോകാനുള്ള സമയമായി
വാ നമുക്കു പോകാം
എന്റെ മക്കളാരും ഇവിദെയില്ല
അവരൊന്ന് വന്നോട്ടെ
അവർ വരുമെന്ന് നീ ധരിക്കണ്ട
അവർ ലോകം വെട്ടിപ്പിടിക്കൻ ഓടുകയാ !
എന്തൊരു വേദനയാണ് നീ നൽകുന്നത് ?
ഇല്ല ഞാൻ നിന്നെ വേദനിപ്പിക്കുന്നില്ല
 നിനക്ക്‌ ഈ ശരീരം ഉപേക്ഷിക്കാനുള്ള
മടികൊണ്ട് തോന്നുന്നതാ
               Muhammad Ali Bn Ebrahim

Friday, 5 January 2018

സി എഛ്  സെന്റെർ
"""""""""""""""""""""
കരയുന്ന കണ്ണിനെ ചേർത്തു -
പിടിച്ചു ഞാൻ
പിടയുന്ന ഹൃദയത്തെ-
സ്വാന്തനിപ്പിച്ചു ഞാൻ
കണ്ണീരൊപ്പാനവർ കൈകോർത്തു-
പിടിച്ചപ്പോൾ
കോഴിക്കോടിൻ മണ്ണിൽ-
പിറന്നു ഞാൻ
ബഹുനില കെട്ടിടം-
എന്നതിലുപരിയായി
ബഹുജന സ്വാന്തന-
മന്ദിരമായി ഞാൻ
കാലത്തിനനിവാര്യ കാരുണ്യമേകി-
സി എഛിൻ നാമത്തിൽ ഞനിന്നും
തലയുയർത്തി ഇവിട നിൽപ്പൂ ..
 
                    Muhammed Ali Bn Ebrahim

Thursday, 4 January 2018

എന്റെ ജനനം 
""""""""""""""""""""""
അച്ഛന്റെയും  അമ്മയുടെയും
പ്രണയത്തിനൊടുവിൽ -
അണ്ഡത്തിൽ നിന്ന് ഞാനുണ്ടായി
അമ്മതൻ ഗർഭപാത്രത്തിനുള്ളിലേക്ക്-
അതിശക്തമായി ഞാനിടിച്ചുകേറി
എന്നോടൊപ്പം ഓടിയവരെ അമ്മ-
ഒരു ഛർദ്ദിലായി പുറത്തു വിട്ടു
ഞാനറിയാതെ മാസം കടന്നുപോയി
പറയാതെൻ രൂപം മാറിവന്നു
മാസം നാല് കഴിഞ്ഞനേരം
പല പല ശബ്ദം കേട്ടനേരം
കാതോർത്തു ഞാനതിൽ -
ചുരുണ്ടു കൂടി
പുറം ലോകം കാണാൻ -
കൊതിയാവുന്നേരം
അമ്മതൻ വയറ്റിൽ -
ആഞ്ഞു ചവിട്ടി
ചവിട്ടു കൊണ്ടമ്മ ആനന്ദിച്ചു
അച്ഛനോടത് പങ്കുവച്ചു
സ്നേഹമായി അച്ഛെനെന്നെ -
ശാസിച്ചപ്പോ, ആഞ്ഞു ചവിട്ടി -
ഞാനൊന്ന് കൂടി
ഒടുവിൽ ഞാൻ ഇന്ന് -
പുറത്തു വന്നു
അമ്മതൻ മുഖമതിൽ -
പുഞ്ചിരി വിടർന്നു
അത് കണ്ടെന്റെ കണ്ണ് നിറഞ്ഞു
അച്ഛനെ തേടി ഞാൻ അലറിവിളിച്ചു
അതു കേട്ട മാലാഖ എന്നെയെടുത്തു-
അച്ഛന്റെ കയ്യിൽ വച്ചു കൊടുത്തു
വിറയാർന്ന കൈകളാൽ എന്നെയെടുത്തച്ഛൻ-
തിരുനെറ്റിയിൽ ഓരു മുത്തം നൽകി
                                         തുടരും
      Muhammad Ali Bn Ebrahim

Wednesday, 3 January 2018

                സഖാവ് 
തിളയ്ക്കുന്ന ചോരയിൽ
 കിതക്കുന്ന നെഞ്ചുമായി 
കുതിക്കുന്നു ഞാനിന്ന്
 ചെങ്കൊടി കയ്യുമായി 
പിടക്കുന്ന ഹൃദയമിൽ 
തുടിക്കുന്ന രക്തമായി 
കുതിക്കുന്നു ഞാനിന്ന് മുന്നോട്ട് 
കണ്ടൊരാ കാഴ്ചയും
 കൊണ്ടരാനുഭവവും 
ചങ്കിലേറ്റി നടക്കുന്നു ഞാനിതാ
പോരാട്ടവീര്യമിത് തീരാതെ-

 പോരാടാൻ
ചെങ്കൊടി കയ്യിലേന്തി- 

കുതിക്കുന്നു ഞാനിതാ
നാടിന്റെ നന്മയ്ക്കായി ഓടി-

 കിതച്ചപ്പോ
നാട്ടുകാരെന്നെ വിളിച്ചു
സഖാവെന്ന്
                              Muhammad Ali Bn Ebrahim
വിരഹത്തിൻ നോവ് 

നിറമില്ലാതിരുന്നെൻ ജീവിത-
യാത്രയിൽ ഒരു-
മഴവില്ലായി നീ വന്നണഞ്ഞു 
മരവിച്ചെൻ ഹൃദയത്തെ 
തൊട്ടുണർത്തി നീ-
നിറമുള്ള സ്വപ്നത്തിൻ 
വിത്തുപാകി...
അലക്ഷമായെൻ മനസ്സിന്റെയുള്ളിൽ-
പ്രണയ പുഷ്പം മൊട്ടിട്ടപ്പോൾ-
തഴുകുന്ന കാറ്റായി-
കുളിരുള്ള മഞ്ഞായി-
ഒഴുകുന്ന പുഴയായി നീ വന്നിരുന്നു 
അറിയാതെൻ ഹൃദയം കൊതിച്ചൊരാ-
പ്രണയത്തെ പറയാതെൻ-
മനസ്സിൽ പിടിച്ചിരുത്തി 
നിറമുള്ള സ്വപ്‌നങ്ങൾ കണ്ടു-തുടങ്ങുമ്പോൾ 
യാത്ര പറഞ്ഞു നീ പിരിഞ്ഞു പോയ് 
നീയന്ന് തലോടിയാ പൂവിന്റെ-
ഇതളുകൾ വാടിക്കരിഞ്ഞു-
നിലം പതിച്ചു 
മരണമായിരുന്നിതിലും ഭേദമെന്ന്-
ഒരു നിമിഷം കൊതിച്ചു പോയി 
വിരഹമേ നീയാണ് പരമ സത്യം
പ്രണയത്തേക്കാൾ വലിയ സത്യം 
           Muhammad Ali Bn Ebrahim

Tuesday, 2 January 2018

                             കരിയത്തും പാറ
ഇത്‌ കരിയത്തും പാറ ,മലഞ്ചെരുവിലെ പാറകെട്ടിലൂടെ പാട്ടും പാടി അവൾ ഒഴുകിവരുന്നതും കാത്ത്‌ കാട്ടുമരങ്ങൾ ഇരുകരയിൽ നിൽപുണ്ട്‌ .വഷ്യമനോഹരിയായ അവൾ ഇരുകരയെയും ത്രസിപ്പിക്കുന്നുണ്ട്‌ അതിസുന്ദരിയാനവൾ . മനുഷ്യമേനിയെ കുളിരണിയിപ്പിക്കാൻ അവൾക്ക് പ്രത്യേക കഴിവാണ്‌ .അതുകൊണ്ടാണ് അവളിലേക്കിറങ്ങി ആർത്തുല്ലസിക്കുന്നവരെ അവൾ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നത് .





എൻ്റെ കണ്ണുനീർ 

കണ്ണുനീരും കഥ പറയും
കഴിഞ്ഞു പോയകാല കഥ
ആ കഥയിലെ നായിക  ഞാൻ
തോറ്റുപോയൊരാ നായിക
കാലമൊരുപാട് കാത്തിരുന്നു
ആശിച്ചതൊന്നും കിട്ടിയില്ല
ഖൽബ് കിടന്ന് പിടഞ്ഞ നേരം
കണ്ണുനീർ പുറത്തു ചാടി
ഓർത്തു പോയാ ബാല്യകാലം
ഓമനയായി വളർന്ന കാലം
തിരികെ വരില്ലെന്നറിയാം
തിരിച്ചു പോവാൻ കൊതിയാ
കൗമാരമെന്നിൽ തന്നൊരാ
കുസൃതി കൂട്ടുകെട്ടിൽ
കുറുമ്പുകാട്ടി നടന്ന നേരം
അറിഞ്ഞില്ല ഇനിയിതില്ലയെന്ന്
ഇന്ന് ഞാൻ വലിയൊരു പെണ്ണായപ്പോൾ
കല്യാണമെന്നൊരാ ചരടിനുള്ളിൽ
ബന്ധനമായി വീർപ്പുമുട്ടി
സ്വപ്നങ്ങളുടെ ചിറകു വെട്ടി
ഈ കൂട്ടിൽ കിടന്നു ഞാൻ വീർപ്പുമുട്ടി

                                                      Muhammad Ali Bn Ebrahim